അധ്യാപകദിനത്തോടനുബന്ധിച്ച്
സെപ്തംബര്‍ അഞ്ചിന് പ്രധാനമന്ത്രി
രാജ്യത്തെ സ്‌കൂള്‍
വിദ്യാര്‍ത്ഥികളുമായി
സംവദിക്കുന്നു.
തെരഞ്ഞെടുക്കപ്പെട്ട
സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്
വീഡിയോ കോണ്‍ഫറന്‍സിംഗ്
സംവിധാനത്തിലൂടെ സംവാദത്തില്‍
ഏര്‍പ്പെടാന്‍ അവസരം
ഒരുക്കിയിട്ടുണ്ട്.
സെപ്തംബര്‍
അഞ്ചിന് ഉച്ചയ്ക്ക് 2.30
മുതല്‍
4.45
വരെ
നടക്കുന്ന പരിപാടി സംസ്ഥാനത്ത്
പ്രൈമറിതലം മുതല്‍ പ്ലസ്ടു
വരെയുള്ള 42
ലക്ഷം
കുട്ടികള്‍ക്കും കാണുന്നതിനും
കേള്‍ക്കുന്നതിനും വിപുലമായ
സംവിധാനം ഏര്‍പ്പെടുത്തുമെന്ന്
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
അറിയിച്ചു.
വിക്ടേഴ്‌സ്
ചാനല്‍ പരിപാടി തല്‍സമയം
സംപ്രേഷണം
ചെയ്യുന്നതോടൊപ്പംwww.victers.itschool.gov.inഎന്ന
വെബ്‌സൈറ്റിലൂടെ വെബ്കാസ്റ്റിംഗും
നടത്തും.
വെബ്കാസ്റ്റിംഗിലൂടെ
9500
സ്‌കൂളിലെ
32
ലക്ഷം
കുട്ടികളിലും ടി.വി.
സംപ്രേഷണത്തിലൂടെ
10
ലക്ഷം
കുട്ടികളിലും എഡ്യൂസാറ്റ്
ടെര്‍മിനല്‍,
റേഡിയോ
എന്നിവ വഴി ഒരു ലക്ഷം കുട്ടികളിലും
എത്തിക്കുന്ന വിപുലമായ
പരിപാടിയാണ് ഐടി@സ്‌കൂള്‍
മുഖേന പൊതുവിദ്യാഭ്യാസ വകുപ്പ്
ആസൂത്രണം ചെയ്തിരിക്കുന്നത്.
വൈദ്യുതിലഭ്യമല്ലാത്ത
സ്‌കൂളുകളില്‍ റേഡിയോ വഴി
പരിപാടി കേള്‍പ്പിക്കുന്നതിലൂടെ
നൂറുശതമാനം വിദ്യാര്‍ത്ഥികളിലും
ഈ പരിപാടി എത്തിക്കുമെന്നും
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
അറിയിച്ചു.
ഇതു
സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ
ഓഫീസര്‍മാരുമായി പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍ ഗോപാലകൃഷ്ണഭട്ട്
നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍
എസ്.എസ്.എ.
സ്റ്റേറ്റ്
പ്രോജക്ട് ഡയറക്ടര്‍
ഡോ.ഇ.പി.മോഹന്‍ദാസ്,
ഐടി@സ്‌കൂള്‍
എക്‌സിക്യുട്ടീവ് ഡയറക്ടര്‍
ഡോ.ബാബു
സെബാസ്റ്റ്യന്‍,
എഡ്യൂസാറ്റ്-വിക്ടേഴ്‌സ്
ചാനല്‍ ഹെഡ് വി.സലിന്‍,
എസ്.എസ്.എ.ജോയിന്റ്
ഡയറക്ടര്‍ (അക്കാദമിക്)
ജോണ്‍സ്
വി.ജോണ്‍,
ഡി.പി.ഐ.
ഓഫീസ്
ചീഫ് പ്ലാനിംഗ് ഓഫീസര്‍
ആര്‍.എസ്.ഷിബു,
ഐടി@സ്‌കൂള്‍
കണ്‍സള്‍ട്ടന്റ് (ഐ.ടി)
കെ.സന്തോഷ്
കുമാര്‍ എന്നിവര്‍
സംബന്ധിച്ചു.
Sunday, 31 August 2014
Tuesday, 26 August 2014
അനുശോചിച്ചു
മുന്നാട് ഗവ. ഹൈസ്ക്കുളിലെ സര്‍ഗധാര വിദ്യാരംഗം കലാസാഹിത്യവേദി റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ നിര്യാണത്തില്‍ അനുശോചനം പ്രകടിപ്പിച്ചു.വിദ്യാലയ പരിസരത്ത് നടന്ന അനുശോചന യോഗത്തില്‍ ഹെഡ്മിസ്ട്രസ് ശ്രീമതി.പി.കെ.വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു.അറ്റന്‍ബറോയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് യോഗം രണ്ട് മിനുട്ട് മൗനം ആചരിച്ചു.ഗാന്ധി സിനിമ മുഖേന ലോകശ്രദ്ധയാകര്‍ഷിച്ച അറ്റന്‍ബറോയെ ഓരോ ഇന്ത്യക്കാരനും എക്കാലവും സ്മരിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തികൊണ്ട് ശ്രീ .ഫിലിപ്പ്ചെറുകരക്കുന്നേല്‍അഭിപ്രായപ്പെട്ടു.ബി.വേണുഗോപാലന്‍മാസ്റ്റര്‍,കാവ്യ.വി,സ്നേഹ.എസ്,ശ്രീലക്ഷ്മി.പി.വി, എന്നിവര്‍ പ്രസംഗിച്ചു.ഇ.വി.ആനന്ദകൃഷ്ണന്‍ സ്വാഗതവും കണ്‍വീനര്‍ വീണ.എ.നന്ദിയും പറഞ്ഞു.
Monday, 25 August 2014
പരീക്ഷ മാറ്റി
ഇന്നു(26/8/2014) നടത്താനിരുന്ന 1മുതല്‍10വരെ ക്ലാസുകളിലെ ഒന്നാം പാദവാര്‍ഷിക പരീക്ഷകള്‍ എല്ലാം മാറ്റി വച്ചതായി ഡി.പി.ഐ.അറിയിച്ചു.പുതുക്കിയ തിയതി പിന്നിട് അറിയിക്കുന്നതായിരിക്കും
Saturday, 23 August 2014
Friday, 22 August 2014
മികവിനുള്ള സമ്മാനം
റൂളറൂം
കോമ്പസും മാത്രം ഉപയോഗിച്ച്
75ഡിഗ്രി കോണ്‍
36 വിധത്തില്‍
നിര്‍മ്മിച്ച ഹരികൃഷ്ണന്‍
പത്ത് എ യ്ക്ക് ഗണിത വര്‍ഷിണിയുടെ
പ്രത്യേകസമ്മാനം ശ്രീ.ആന്ദകൃഷ്ണന്‍
മാസ്റ്റര്‍ സമ്മാനിച്ചു
ഗണിത ക്വിസ്സ്
ഗണിതവര്ഷിണിയുടെ(ഗണിത
ക്ലബ്ബ്)ആഭിമുഖ്യത്തില്‍
ഗണിത ക്വിസ്സ് മത്സരം നടത്തി.
നവ്യ(ഒമ്പത്
എ)ഒന്നാം സ്ഥാനം
നേടി.പല്ലവി(പത്ത്
എ)രണ്ടാം സ്ഥാനതെത്തി.
വേണുഗോപാലന്‍
മാസ്റ്റര്‍,ജയപ്രകാശ്
മാസ്റ്റര്‍ നേതൃത്വം
നല്‍കി.വിജയികള്‍ക്കുള്ള
സമ്മാന വിതരണം എം.പി.ടി.എ.പ്രസിഡണ്ട്
ശ്രീമതി നിര്‍മ്മല നിര്‍വഹിച്ചു.
Subscribe to:
Posts (Atom)