ABOUT US


ചരിത്രം തുടങ്ങുന്നു
മുന്നാടിലേയും സമീപവാസികളുടേയും ചിരകാല അഭിലാഷമായ സ്വന്തം നാട്ടിലൊരു ഹൈസ്ക്കുള്‍;കേരള സര്‍ക്കാര്‍,കേന്ദ്രാവിഷ്കൃത ആര്‍.എം.എസ്..പദ്ധതിയില്‍ അനുവദിച്ച് തന്നപ്പോള്‍ എന്തെന്നില്ലാത്ത ആവേശമായിരുന്നു നാട്ടുകാര്‍ക്കാകെ.
2011ഫെബ്രവരിമാസം18ന് ബഹുമാനപ്പെട്ട ഉദുമ എം.എല്‍..ശ്രീ.കെ.വി.കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയില്‍ ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.എം..ബേബി.ഉദ്ഘാടനം നിര്‍വഹിക്കുന്നതിന് സാക്ഷിയാകുവാന്‍ നാട്ടിലെ ജനങ്ങളും ജനപ്രതിനിധികളും ഒന്നാകെയെത്തി.
സ്വന്തമായി സ്ഥലമോ മറ്റ് ഭൗതിക സൗകര്യമോ ഇല്ലാതെ മുന്നാട് ടൗണിലെ വാടക കെട്ടിടത്തിലായിരുന്നു ആദ്യ കാലം.പരിമിതിക്കുളളിലും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളുടേയും സന്നദ്ധസംഘടനാ പ്രവര്‍കരുടെയും നാട്ടുകാരുടെയും രക്ഷിതാക്കളുടേയും ആത്മാര്‍ത്ഥമായ സഹകരണത്താല്‍ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടന്നു.
2012ഫെബ്രവരി18ന് സ്ക്കുളിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു.
സ്ക്കളിനായി കലക്ടര്‍ അനുവദിച്ച സ്ഥലത്ത് സ്ക്കുളിന്റെ സ്വന്തം കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ബഹുമാനപ്പെട്ട കാസറഗോഡ് എം.പി.ശ്രീ.പി .കരുണാകരന്‍ നിര്‍വഹിച്ചു.ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി.ശ്യാമളാദേവി.മുഖ്യാതിഥിയായിരുന്നു.
ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.അനന്തന്‍,ജില്ലാപഞ്ചായത്ത് വികസനകാര്യ സ്ററാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഒമനാരാമചന്ദ്രന്‍,കാറഡുക്ക ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി എം.മിനി,വാര്‍ഡ് മെമ്പര്‍ എം.ശ്രീലത,പ്രഥമ പിടിഎ പ്രസിഡണ്ട് എ.മാധവന്‍,വൈസ് പ്രസിഡണ്ട് ടി.രാഘവന്‍ തുടങ്ങിയവര്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്ത്വം നല്‍കുന്നു.
മുന്‍ എം.എല്‍..ശ്രീ.പി.രാഘവന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എല്ലായിപ്പോഴും സഹായമേകുന്നു.
പ്രശസ്ത സാഹിത്യകാരന്‍ ഇ.പി.രാജഗോപാലന്‍ മാസ്ററര്‍,വി.സി.ജയകുമാര്‍ മാസ്ററര്‍,ടി..രാധാകൃഷ്ണന്‍ മാസ്ററര്‍, എം.ദാമോദരന്‍ മാസ്ററര്‍എന്നിവര്‍ വിവിധ കാലയളവില്‍ ഇവിടെ പ്രധാനാധ്യാപകരായിരുന്നു.
ശ്രീ.ഫിലിപ്പ് ചെറുകരക്കുന്നേല്‍ മാസ്ററര്‍ എല്ലായിപ്പോഴും സഹയാത്രികനാണ്.
പ്രഥമ വര്‍ഷത്തില്‍17കുട്ടികളേയും വിജയിപ്പിച്ച് 100% എസ്.എസ്.എല്‍.സി.വിജയംനേടിയ വിദ്യാലയം2013ല്‍46കുട്ടികളേയും2014ല്‍72കുട്ടികളേയും വിജയിപ്പിച്ച് 100%ആവര്‍ത്തിക്കുകയാണ്.2014ല്‍4കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ+ലഭിക്കുകയും ഉണ്ടായി.
ശ്രീ.പി.കരുണാകരന്‍ എം.പി.യുടേയും,ശ്രീ.കെ.കുഞ്ഞിരാമന്‍ എം.എല്‍..യുടേയുംവികസന ഫണ്ട് ഉപയോഗിച്ച് സ്വന്തം സ്ഥലത്ത് നിര്‍മ്മിച്ച കെട്ടിടത്തിലേക്ക്2014ഡിസംബര്‍2ന് വിദ്യാലയത്തിന്റെ പ്രവര്‍ത്തനം മാറി.
2014ജൂലായ്18മുതല്‍ പിടിഎ പ്രസിഡണ്ട് ശ്രീ.ടി.മോഹനന്‍ ജയപുരവും,വൈസ് പ്രസിഡണ്ട് രാധാകൃഷ്ണന്‍ ചേരിപ്പാടിയുമാണ്.
2014 ജൂണ്‍ മാസം 16 മുതല്‍ പ്രധാനാധ്യാപികയായി ശ്രീമതി.വി.കെ.വിജയലക്ഷ്മി ടീച്ചര്‍ പ്രവര്‍ത്തനം ആരംഭിച്ചു.
2014-ജൂലായ്30ന് നടന്ന വാര്‍ഷിക ജനറല്‍ബോഡി ശ്രീ..രാഘവന്‍ പ്രസിഡണ്ടും.രാധാകൃഷ്ണന്‍ ചേരിപ്പാടി വൈസ് പ്രസിഡണ്ടും ആയി പുതിയ പി.ടി..തിരഞ്ഞെടുത്തു.
സ്റ്റാഫ്    STAFF GHS MUNNAD
HEADMISTRES                P.K.VIJAYALAKSHMI
SENIOR ASSISTANT        PHILIP CHERUKARAKKUNNEL                                                                (  s.s)
TEACHERS         1.E.V.ANANDAKRISHNAN (HINDI)
                        2.JAYAPRAKASH A        ( N.S)                   
                        3.VENUGOPALAN.B (MATHMATICS)
                        4.PREETHA.V (MALAYALAM)
GUEST TEACHERS       1.SEEMA.T (ENGLISH)
                                      2.SUNITHA B.K (P S)
                                      3.SHARANYA  (MALAYALAM)
                                      4.SUHASINI.C        (SANKRIT)
IT LAB ASSISTANT        SUMA.K
L.D.CLERK                  

OFFICE ATTENDENT SATHEESHAN.B
COOK                                 BHAVANI













No comments:

Post a Comment