മുന്നാട് ഗവ. ഹൈസ്ക്കുളിലെ സര്‍ഗധാര വിദ്യാരംഗം കലാസാഹിത്യവേദി റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ നിര്യാണത്തില്‍ അനുശോചനം പ്രകടിപ്പിച്ചു.വിദ്യാലയ പരിസരത്ത് നടന്ന അനുശോചന യോഗത്തില്‍ ഹെഡ്മിസ്ട്രസ് ശ്രീമതി.പി.കെ.വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു.അറ്റന്‍ബറോയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് യോഗം രണ്ട് മിനുട്ട് മൗനം ആചരിച്ചു.ഗാന്ധി സിനിമ മുഖേന ലോകശ്രദ്ധയാകര്‍ഷിച്ച അറ്റന്‍ബറോയെ ഓരോ ഇന്ത്യക്കാരനും എക്കാലവും സ്മരിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തികൊണ്ട് ശ്രീ .ഫിലിപ്പ്ചെറുകരക്കുന്നേല്‍അഭിപ്രായപ്പെട്ടു.ബി.വേണുഗോപാലന്‍മാസ്റ്റര്‍,കാവ്യ.വി,സ്നേഹ.എസ്,ശ്രീലക്ഷ്മി.പി.വി, എന്നിവര്‍ പ്രസംഗിച്ചു.ഇ.വി.ആനന്ദകൃഷ്ണന്‍ സ്വാഗതവും കണ്‍വീനര്‍ വീണ.എ.നന്ദിയും പറഞ്ഞു.
Very attractive
ReplyDelete