അധ്യാപകദിനത്തോടനുബന്ധിച്ച്
സെപ്തംബര്‍ അഞ്ചിന് പ്രധാനമന്ത്രി
രാജ്യത്തെ സ്‌കൂള്‍
വിദ്യാര്‍ത്ഥികളുമായി
സംവദിക്കുന്നു.
തെരഞ്ഞെടുക്കപ്പെട്ട
സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്
വീഡിയോ കോണ്‍ഫറന്‍സിംഗ്
സംവിധാനത്തിലൂടെ സംവാദത്തില്‍
ഏര്‍പ്പെടാന്‍ അവസരം
ഒരുക്കിയിട്ടുണ്ട്.
സെപ്തംബര്‍
അഞ്ചിന് ഉച്ചയ്ക്ക് 2.30
മുതല്‍
4.45
വരെ
നടക്കുന്ന പരിപാടി സംസ്ഥാനത്ത്
പ്രൈമറിതലം മുതല്‍ പ്ലസ്ടു
വരെയുള്ള 42
ലക്ഷം
കുട്ടികള്‍ക്കും കാണുന്നതിനും
കേള്‍ക്കുന്നതിനും വിപുലമായ
സംവിധാനം ഏര്‍പ്പെടുത്തുമെന്ന്
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
അറിയിച്ചു.
വിക്ടേഴ്‌സ്
ചാനല്‍ പരിപാടി തല്‍സമയം
സംപ്രേഷണം
ചെയ്യുന്നതോടൊപ്പംwww.victers.itschool.gov.inഎന്ന
വെബ്‌സൈറ്റിലൂടെ വെബ്കാസ്റ്റിംഗും
നടത്തും.
വെബ്കാസ്റ്റിംഗിലൂടെ
9500
സ്‌കൂളിലെ
32
ലക്ഷം
കുട്ടികളിലും ടി.വി.
സംപ്രേഷണത്തിലൂടെ
10
ലക്ഷം
കുട്ടികളിലും എഡ്യൂസാറ്റ്
ടെര്‍മിനല്‍,
റേഡിയോ
എന്നിവ വഴി ഒരു ലക്ഷം കുട്ടികളിലും
എത്തിക്കുന്ന വിപുലമായ
പരിപാടിയാണ് ഐടി@സ്‌കൂള്‍
മുഖേന പൊതുവിദ്യാഭ്യാസ വകുപ്പ്
ആസൂത്രണം ചെയ്തിരിക്കുന്നത്.
വൈദ്യുതിലഭ്യമല്ലാത്ത
സ്‌കൂളുകളില്‍ റേഡിയോ വഴി
പരിപാടി കേള്‍പ്പിക്കുന്നതിലൂടെ
നൂറുശതമാനം വിദ്യാര്‍ത്ഥികളിലും
ഈ പരിപാടി എത്തിക്കുമെന്നും
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
അറിയിച്ചു.
ഇതു
സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ
ഓഫീസര്‍മാരുമായി പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍ ഗോപാലകൃഷ്ണഭട്ട്
നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍
എസ്.എസ്.എ.
സ്റ്റേറ്റ്
പ്രോജക്ട് ഡയറക്ടര്‍
ഡോ.ഇ.പി.മോഹന്‍ദാസ്,
ഐടി@സ്‌കൂള്‍
എക്‌സിക്യുട്ടീവ് ഡയറക്ടര്‍
ഡോ.ബാബു
സെബാസ്റ്റ്യന്‍,
എഡ്യൂസാറ്റ്-വിക്ടേഴ്‌സ്
ചാനല്‍ ഹെഡ് വി.സലിന്‍,
എസ്.എസ്.എ.ജോയിന്റ്
ഡയറക്ടര്‍ (അക്കാദമിക്)
ജോണ്‍സ്
വി.ജോണ്‍,
ഡി.പി.ഐ.
ഓഫീസ്
ചീഫ് പ്ലാനിംഗ് ഓഫീസര്‍
ആര്‍.എസ്.ഷിബു,
ഐടി@സ്‌കൂള്‍
കണ്‍സള്‍ട്ടന്റ് (ഐ.ടി)
കെ.സന്തോഷ്
കുമാര്‍ എന്നിവര്‍
സംബന്ധിച്ചു.
No comments:
Post a Comment