Tuesday, 30 September 2014
പി.ടി.എ.യോഗം
സ്ക്കൂള്‍ പി.ടി.എ.യോഗം ഇന്ന് ഉച്ചയ്ക്ക് 2മണിക്ക് ചോര്‍ന്നു.സ്പോര്‍ട്സ്,യുവജനോത്സവം,പഠനയാത്ര സംബന്ധിച്ച് ചര്‍ച്ചചെയ്തുതീരുമാനിച്ചു.ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നത്നുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു.പ്രസിഡണ്ട് ഇ.രാഘവന്‍ അധ്യക്ഷതവഹിച്ചു.രാധാകൃഷ്ണന്‍ ചേരിപ്പാടി,കൃഷ്ണന്‍,സുകുമാരന്‍,ബാലന്‍,നിര്‍മ്മല,പത്മാവതി,മോഹനന്‍,കരുണാകരന്‍ ഫിലിപ്പ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അവലോകന യോഗം
പത്താം ക്ലാസ് കുട്ടികളുടെ ഒന്നാം പാദവാര്‍ഷിക പരീക്ഷ അവലോകനത്തിനായുള്ള പി.ടി.എ. യോഗം ചേര്‍ന്നു.ജില്ലാപഞ്ചായത്ത് സ്റ്റെപ്പ്സ് പദ്ധതിയുടെ ഭാഗമായാണ് അവലോകനം നടന്നത്.ഹെഡ്മിസ്ട്രസ് വിജയലക്ഷ്മി ടീച്ചര്‍ ,ഫിലിപ്പ് മാസ്റ്റര്‍,ജയപ്രകാശ് മാസ്റ്റര്‍,വേണുഗോപാലന്‍ മാസ്റ്റര്‍,തുടങ്ങിയവര്‍ അവലോകനം നടത്തി സംസാരിച്ചു.പി.ടി.എ.പ്രസിഡണ്ട് ഇ.രാഘവന്‍,വൈ.പ്രസിഡണ്ട് രാധാകൃഷ്ണന്‍ ചേരിപ്പാടി,എം.പി.ടി.എ.പ്രസിഡണ്ട് നിര്‍മ്മല തുടങ്ങിയവര്‍ രക്ഷിതാക്കളുടെ എല്ലാ വിധ പിന്തുണയും നല്‍കി സംസാരിച്ചു.
Saturday, 27 September 2014
ലാപ്ടോപ്പ് സമ്മാനിച്ചു
2013-14അധ്യയനവര്‍ഷം എസ്.എസ് എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ+ നേടിയ മുന്നാട് ഗവ.ഹൈസ്ക്കൂളിലെ കുട്ടികള്‍ക്ക് കാസറഗോഡ് എജുക്കേഷണല്‍ സൊസെറ്റി ലാപ്ടോപ്പ് സമ്മാനിച്ചു.സൊസെറ്റി പ്രസിഡണ്ടും മുന്‍ എം.എല്‍.എയുമായ ശ്രീ.പി.രാഘവന്‍ യോഗം ഉദ്ഘാനം ചെയ്ത് സമ്മാനം നല്‍കി.വിജയിച്ച മുഴുവന്‍ കുട്ടികള്‍ക്കും ഉപഹാരം നല്‍കി.സ്ക്കൂള്‍ പി.ടി.എ. പ്രസിഡണ്ട് ഇ.രാഘവന്‍ അധ്യക്ഷത വഹിച്ചു.പ്രധാനധ്യാപിക വിജയലക്ഷ്മി ടീച്ചര്‍,ഫിലിപ്പ് മാസ്റ്റര്‍,ശ്രീ.ജഗദീശന്‍ നമ്പ്യാര്‍,കെ.വി.ഭാസ്കരന്‍,നിര്‍മ്മല,വേണുഗോപാലന്‍.ബി.,സുരേഷ് പയ്യങ്ങാനം ,പുഷ്പാകരന്‍ ബണ്ടിച്ചാല്‍ തുടങ്ങിയവര്‍
സംസാരിച്ചു.സെക്രട്ടറി ഇ.കെ.രാജേഷ് നന്ദി പറഞ്ഞു.
ഇവര്‍ 2014ലെ sslc വിജയികള്‍
Thursday, 25 September 2014
Sunday, 21 September 2014
Friday, 5 September 2014
Subscribe to:
Posts (Atom)