Friday, 19 December 2014

അനില്‍കുമാര്‍ സഹായ നിധി

അനില്‍കുമാര്‍ സഹായ നിധി ആയി മുന്നാട് ഗവ.ഹൈസ്കൂള്‍ സന്നദ്ധസംഘടനകളില്‍ നിന്നും സ്വരൂപിച്ച തുകയുടെ ആദ്യ ഗഡു വിതരണം ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.അനന്തന്‍ ഏല്‍പിക്കുന്നു

Thursday, 18 December 2014

ഉത്തരസൂചികകള്‍ അര്‍ദ്ധവാര്‍ഷികം 2014-15

നിര്‍മ്മാണം പുരോഗമിക്കുന്നു

പ്രഭാകരന്‍ കമ്മീഷന്‍ പദ്ധതിയില്‍ സ്കൂളിനനുവദിച്ച ലാബ്-ലൈബ്രറി കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നു

മുട്ടകോഴി വിതരണം

മൃഗസംരക്ഷണ വകുപ്പ് പദ്ധതി പ്രകാരം സ്കൂളിലെ 50 കുട്ടികള്‍ക്കുള്ള 5 വീതം മുട്ടകോഴികളുടെ വിതരണം ഹെഡ്മിസ്ട്രസ് പി.കെ.വിജയലക്ഷ്മി ടീച്ചര്‍ നിര്‍വഹിക്കുന്നു.


Friday, 14 November 2014

സൂര്യറാന്തല്‍ വിതരണം ചെയ്തു

വൈദ്യുതിയില്ലാത്ത വീടുകളില്‍ താമസിക്കുന്ന എസ്.എസ്.എല്‍. സി. കുട്ടികള്‍ക്കുള്ള സൂര്യറാന്തല്‍ വിതരണം പി.ടി.എ.പ്രസിഡണ്ട് ഇ.രാഘവന്റെ അധ്യക്ഷതയില്‍ കാസറഗോഡ് ഡി.ഇ.ഒ.സദാശിവ നായ്ക്ക് നിര്‍വഹിക്കുന്നു.




Thursday, 16 October 2014

ഐ.ടി. പരീക്ഷ

ഐ.ടി.അര്‍ദ്ധവാര്‍ഷിക പരീക്ഷ ഒക്ടോബര്‍20 മുതല്‍DPI സര്‍ക്കുലര്‍

പച്ചക്കറി വിത്ത് വിതരണം

കേരള സര്‍ക്കാര്‍ കൃഷിവകുപ്പ് സ്കൂളിലെ കുട്ടികള്‍ക്കുള്ള പച്ചക്കറി വിത്ത് വിതരണ പരിപാടിയുടെ ഭാഗമായി വിതരണ ഉദ്ഘാടനം സ്കൂള്‍ ലീഡര്‍ നഭസ്സിന് നല്‍കി പ്രധാന അധ്യാപിക വി.കെ. വിജയലക്ഷമി ടീച്ചര്‍ നിര്‍വഹിക്കുന്നു.

Wednesday, 15 October 2014

മോട്ടിവേഷന്‍ ക്ലാസ്


ജില്ലാപഞ്ചായത്ത് സ്റ്റെപ്സ് പദ്ധതിയുടെ ഭാഗമായുള്ള മോട്ടിവേഷന്‍ ക്ലാസ് (SSLC) നടന്നു.കൊളത്തൂര്‍ ഗവ.ഹൈസ്കൂളിലെ അധ്യാപകരായ തോമ്സണ്‍,സുഭാഷ് എന്നിവര്‍ ക്ലാസുകള്‍ നല്‍കി.

ഹിന്ദി വികാസ് അഭിയാന്‍




ഹിന്ദി ക്ലബ്ബിന്റെയും,ഹിന്ദി പ്രചാര സഭയുടേയും ആഭിമുഖ്യത്തിലുള്ള ഹിന്ദി പരീക്ഷാപരിശീലനം ഹിന്ദി വികാസ് അഭിയാന്‍ എന്ന പേരില്‍ തുടക്കമായി.ഇ.വി. ആനന്ദകൃഷ്ണന്‍ മാസ്റ്റര്‍ പരിപാടി വിശദീകരിച്ചു.വേണുഗോപാലന്‍ മാസ്റ്റര്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ ഫിലിപ്പ് മാസ്റ്റര്‍ഉദ്ഘാടനംനിര്‍വഹിച്ചു.സീമടീച്ചര്‍,ജീനടീച്ചര്‍,,സുമടീച്ചര്‍,,ശരണ്യടീച്ചര്‍,,സിബി.തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

കുടിവെള്ളം


സ്കൂളിന് കുഴിച്ച കുഴല്‍ കിണറില്‍ വെള്ളം ലഭിച്ചു.

നിര്‍മ്മാണം പുരോഗമിക്കുന്നു

പ്രഭാകരന്‍ കമ്മീഷന്‍ പാക്കേജില്‍ മുന്നാട് സ്കൂളിന് അനുവദിച്ച ലാബ്,ലൈബ്രറി കെട്ടിടത്തിന്റെ പണിപുരോഗമിക്കുന്നു

Monday, 13 October 2014

സ്കൂള്‍ കലോത്സവം




സ്കൂള്‍ കലോത്സവം പി.ടി.എ.പ്രസിഡണ്ട് ഇ. രാഘവന്റെ അധ്യക്ഷതയില്‍ ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. ഒമനാരാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ഫോക്ലോര്‍ അവാര്‍ഡ് ജേതാവ് പാണപ്പുഴ പത്മനാഭ പണിക്കര്‍ മുഖ്യ അതിഥിയായിരുന്നു.പ്രധാന അധ്യാപിക വിജയലക്ഷമി ടീച്ചര്‍ സ്വാഗതവും,കണ്‍വീനര്‍ ആനന്ദകൃഷ്ണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞയോഗത്തില്‍ ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി.ശാന്ത,എം.പി.ടി.എ,.പ്രസിഡണ്ട് നിര്‍മ്മല,മുന്‍പി.ടി.എ.പ്രസിഡണ്ട് ടി. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Saturday, 4 October 2014

പൊതുഅവധി

ബക്രീദ് പ്രമാണിച്ച് കേരള സര്‍ക്കാര്‍ എല്ലാ വിദ്യാലയങ്ങള്‍ക്കും ഒക്ടോബര്‍ 6ന് തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ചു.

Wednesday, 1 October 2014

കാസറഗോഡ് ജില്ലയിലെ അനധ്യാപക ജീവനക്കാര്‍ക്ക് ഒക്ടോബര്‍7മുതല്‍ പരിശീലനം

ശുചിത്വ മാസം സര്‍ക്കാര്‍ സര്‍ക്കുലര്‍

ശുചിത്വ മാസം സര്‍ക്കാര്‍ സര്‍ക്കുലര്‍സര്‍ക്കുലര്‍
DPI circular ഗാന്ധിജയന്തി ദിനം

കായികമേള ആരംഭിച്ചു

കായികമേള സമര്‍പ്പണം കെ.രാധാകൃഷ്ണന്‍ മാസ്റ്ററുടെ ഓര്‍മ്മയ്ക്ക് മുന്നില്‍
             സ്ക്കൂള്‍ കായിക മേള മുന്നാട് മിനി സ്റ്റേഡിയത്തില്‍ പി.ടി.എ.പ്രസിഡണ്ട് ഇ.രാഘവന്റെ അധ്യക്ഷതയില്‍ ബേഡഡുക്ക പോലീസ് സബ്ഇന്‍സ്പെക്ടര്‍ കെ. ആനന്ദന്‍ ഉദ്ഘാടനം ചെയ്തു.വൈറ്റ്,യെല്ലോ,ബ്ലൂ ഹൗസുകളുടെ മാര്‍ച്ച് ഫാസ്റ്റില്‍ എസ്.ഐ സല്യൂട്ട് സ്വീകരിച്ചു.ഫിലിപ്പ് മസ്റ്റര്‍ സംസാരിച്ചു.മേള സന്ദര്‍ശിക്കാന്‍ ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍ ശ്രീമതി. ഒമനാരാമചന്ദ്രന്‍,ബേഡഡുക്ക പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ശ്രീ. അനന്തന്‍ എന്നിവര്‍ എത്തി.









Tuesday, 30 September 2014

സ്ക്കൂള്‍ കായിക മേള

ഒക്ടോബര്‍ 1ന് സ്ക്കൂള്‍ കായിക മേള നടക്കുന്നു. ഈവര്‍ഷത്തെ കായിക മേള മലയോരത്തെ കായിക ദ്രോണാചാര്യനും,സ്ക്കൂളിലെ കഴിഞ്ഞകാല മേളകളിലെ നിറ സാന്നിധ്യം രാധാകൃഷ്ണന്‍ മാസ്റ്ററിന്റെ ഓര്‍മ്മയ്ക്കുമുന്നില്‍ സമര്‍പ്പിക്കുന്നു.

പി.ടി.എ.യോഗം

സ്ക്കൂള്‍ പി.ടി.എ.യോഗം ഇന്ന് ഉച്ചയ്ക്ക് 2മണിക്ക് ചോര്‍ന്നു.സ്പോര്‍ട്സ്,യുവജനോത്സവം,പഠനയാത്ര സംബന്ധിച്ച് ചര്‍ച്ചചെയ്തുതീരുമാനിച്ചു.ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നത്നുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു.പ്രസിഡണ്ട് ഇ.രാഘവന്‍ അധ്യക്ഷതവഹിച്ചു.രാധാകൃഷ്ണന്‍ ചേരിപ്പാടി,കൃഷ്ണന്‍,സുകുമാരന്‍,ബാലന്‍,നിര്‍മ്മല,പത്മാവതി,മോഹനന്‍,കരുണാകരന്‍ ഫിലിപ്പ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.