Friday, 10 July 2015

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ബഷീര്‍ അനുസ്മരണ പരിപാടിയില്‍ നിന്ന്

ബഷീര്‍ അനുസ്മരണ പ്രഭാഷണം ശ്രീ.ഇ.വി.ആനന്ദകൃഷ്ണന്‍ മാസ്റ്റര്‍

പ്രഭാഷണം അനഘ.പി

ഉദ്ഘാടനം ശ്രീമതി.വിജയലക്ഷ്മി ടീച്ചര്‍

പ്രഭാഷണം സ്വാതി വി.കെ

ഖാദ്യശ്രീ ഹരിത ക്ലബ്ബിന്റെ ഒരു സെന്റ് വിള വിത്ത് വിതയ്ക്കല്‍ പരിപാടിയില്‍ നിന്ന്

കുട്ടികള്‍ നിലം ഒരുക്കുന്നു

നിലം ഒരുങ്ങി

സീനിയര്‍ അസിസ്റ്റന്റ് ഫിലിപ്പ് മാസ്റ്റര്‍ വിത്ത് വിതയ്ക്കുന്നു

Thursday, 9 July 2015

ഏറ്റവും പുതിയ HM/AEO പ്രമോഷന്‍ ഓഡര്‍

മണ്‍സൂണ്‍കാല കുറ്റകൃത്യം ബോധവല്‍ക്കരണം






മണ്‍സൂണ്‍കാല കുറ്റകൃത്യം ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ബേഡകം പോലീസ് മുന്നാട് ഗവ.ഹൈസ്കൂളില്‍ ക്ലാസ്സെടുത്തു.സിവില്‍ പോലീസ് ഓഫീസര്‍ ശ്രീ.സുരേഷ് ,മദ്യം,മയക്കുമരുന്ന്,സൈബര്‍ കുറ്റകൃത്യങ്ങള്‍,മോഷണം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സെടുത്തു.എസ്.ഐ.ജയകുമാര്‍ സര്‍ കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.പ്രധാനാധ്യാപിക വിജയലക്ഷ്മി ടീച്ചര്‍ സ്വാഗതം പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി ജയപ്രകാശ് മാസ്റ്റര്‍ നന്ദി പറഞ്ഞു.ജനമൈത്രി ബീറ്റ് ഓഫീസര്‍ ഭാസ്കരന്‍,സിവില്‍ പോലീസ് ഓഫീസര്‍ വേണു,വനിത പോലീസ് ഓഫീസര്‍ സൗമ്യ സംബന്ധിച്ചു.

Friday, 3 July 2015


ഗണിതക്ലബ്ബ് ഉദ്ഘാടനം

മുന്നാട് ഗവ.ഹൈസ്കുള്‍ ഗണിത ക്ലബ്ബ് ഗണിതവര്‍ഷിണി ശ്രീ.സാനു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി സ്വാതി വി കെ സ്വാഗതം പറഞ്ഞു.ക്ലബ്ബ് പ്രസിഡണ്ട് ശിവകുമാര്‍ പി അധ്യക്ഷത വഹിച്ചു. ഗണിത ക്ലബ്ബ് കണ്‍വീനര്‍ വേണുഗോപാലന്‍ മാസ്റ്റര്‍ അതിഥിയെ പരിചയപ്പെടുത്തി.യോഗത്തില്‍ മൂന്ന് ഗണിത പതിപ്പുകള്‍,സോള്‍ ഓഫ് മാത് സ്,ഗണിതം ലളിതം മധുരം,സുരഭില സുന്ദരമാം ഗണിതം ശ്രീ.സാനുമാസ്റ്റര്‍ പ്രകാശനം ചെയ്യ്തു.ഭാസ്കരാചാര്യ ഗണിത ക്വിസ് ഒന്നാം സ്ഥാനം നേടിയ പവിത്രന്‍ കെ പി ക്കുള്ള സമ്മാനം പ്രധാനാധ്യാപിക ശ്രീമതി.വിജയലക്ഷ്മി ടീച്ചര്‍ നല്‍കി.രണ്ടാംസ്ഥാനക്കാരായ അഭിനന്ദ്,സ്നേഹശ്രീ,അശ്വിന്‍രാജ് കെ പി എന്നിവര്‍ക്കുള്ള സമ്മാനം ഫിലിപ്പ് മാസ്റ്റര്‍ നല്‍കി.തുടര്‍ന്ന് ശ്രീ സാനുമാസ്റ്റര്‍ ഗണിതോപകരണങ്ങള്‍ ഉപയോഗിച്ച് ഗണിതം എങ്ങെനെ എളുപ്പമാക്കാം എന്ന് അവതരിപ്പിച്ചു.പവിത്രന്‍ കെ പി നന്ദി പറഞ്ഞു.

Wednesday, 1 July 2015

സര്‍ഗ്ഗവേദി കലാസാഹിത്യവേദി കവി ശ്രീ. പ്രേമചന്ദ്രന്‍ ചോമ്പാല ഉദ്ഘാടനം ചെയ്യുന്നു

കവി ശ്രീ.പ്രേമചന്ദ്രന്‍ ചോമ്പാല മുന്നാട് ഗവ.ഹൈസ്കുളിലെ കുട്ടികളുമായി സംവദിക്കുന്നു




കവി ശ്രീ.പ്രേമചന്ദ്രന്‍ ചോമ്പാല മുന്നാട് ഗവ.ഹൈസ്കുളിലെ ലൈബ്രറിയിലേക്ക് അദ്ദേഹത്തിന്റെ പുസ്തകമായ രാജ്ഘട്ടിലെ പട്ടികളുടെ കോപ്പികള്‍ സ്കുള്‍ ലീഡറെ ഏല്‍പ്പിക്കുന്നു