മുന്നാട് ഗവ.ഹൈസ്കുള്‍ ഗണിത ക്ലബ്ബ് ഗണിതവര്‍ഷിണി ശ്രീ.സാനു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി സ്വാതി വി കെ സ്വാഗതം പറഞ്ഞു.ക്ലബ്ബ് പ്രസിഡണ്ട് ശിവകുമാര്‍ പി അധ്യക്ഷത വഹിച്ചു. ഗണിത ക്ലബ്ബ് കണ്‍വീനര്‍ വേണുഗോപാലന്‍ മാസ്റ്റര്‍ അതിഥിയെ പരിചയപ്പെടുത്തി.യോഗത്തില്‍ മൂന്ന് ഗണിത പതിപ്പുകള്‍,സോള്‍ ഓഫ് മാത് സ്,ഗണിതം ലളിതം മധുരം,സുരഭില സുന്ദരമാം ഗണിതം ശ്രീ.സാനുമാസ്റ്റര്‍ പ്രകാശനം ചെയ്യ്തു.ഭാസ്കരാചാര്യ ഗണിത ക്വിസ് ഒന്നാം സ്ഥാനം നേടിയ പവിത്രന്‍ കെ പി ക്കുള്ള സമ്മാനം പ്രധാനാധ്യാപിക ശ്രീമതി.വിജയലക്ഷ്മി ടീച്ചര്‍ നല്‍കി.രണ്ടാംസ്ഥാനക്കാരായ അഭിനന്ദ്,സ്നേഹശ്രീ,അശ്വിന്‍രാജ് കെ പി എന്നിവര്‍ക്കുള്ള സമ്മാനം ഫിലിപ്പ് മാസ്റ്റര്‍ നല്‍കി.തുടര്‍ന്ന് ശ്രീ സാനുമാസ്റ്റര്‍ ഗണിതോപകരണങ്ങള്‍ ഉപയോഗിച്ച് ഗണിതം എങ്ങെനെ എളുപ്പമാക്കാം എന്ന് അവതരിപ്പിച്ചു.പവിത്രന്‍ കെ പി നന്ദി പറഞ്ഞു.
No comments:
Post a Comment